വടകര: ഓര്‍ക്കാട്ടേരി-ചോറോട് റോഡിലെ ഇല്ലത്ത് പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വടകരയില്‍ നിന്ന് ഓര്‍ക്കാട്ടേരി-നാദാപുരം ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലം വഴി കടന്നു പോകാതെ കൈനാട്ടി വഴി പോകേണ്ടതാണ്.
















