നാദാപുരം: വിവാഹ ആഘോഷങ്ങള്‍ക്കിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ ആഡംബര
വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടത്തു.
കെ.എല്‍ 18 എസ് 1518 നമ്പര്‍ ബ്രസ കാര്‍, കെ.എല്‍ 18 ഡബ്ല്യൂ 4000, ഫോര്‍ റജിസ്ട്രേഷന് ഥാര്‍ ജീപ്പ്, കെ എല്‍ 07 സി യു 1777 നമ്പര്‍
റെയ്ഞ്ച് റോവര്‍ കാര്‍ എന്നിവയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ നാല് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കെതിരെയും നാദാപുരം പോലീസ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ബിഎന്‍എസ് ആക്ട് 281 അമിത വേഗതയിലും അശ്രദ്ധയായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം വാഹനം ഓടിച്ചതിനും 184 മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു നാല് വാഹനങ്ങളിലെയും ഡ്രൈവര്‍മാരോട് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപെട്ടതായും നിയമ ലംഘനത്തിന് പിഴ ഈടാക്കിയതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ
ദിവസമാണ് ഈ വാഹനങ്ങളില്‍ കമ്പിത്തിരി കത്തിച്ചും വര്‍ണ്ണ കളറുകള്‍ പറത്തിയും പൊതു റോഡില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.