വടകര: വടകര എംയുഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നു വിരമിച്ച പി.വി.കുമാരനെ അധ്യാപക ദിനത്തില്‍ കെപിഎസ്ടിഎ
വടകര ഉപജില്ലാ കമ്മിറ്റി ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കെപിഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് വി.കെ.നൗഫല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.വി.നഫീസ ഉപഹാര വിതരണം നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം സുരേഷ് പൊന്നാട അണിയിച്ചു. സുധീഷ് വള്ളില്‍, രാജേഷ് പി പി, സുനീഷ്, ദില്‍ഷാദ്, സുരേഷ്, രേഖ, റീഗ എന്നിവര്‍ സംസാരിച്ചു.
