നാദാപുരം: തണ്ണീര്‍പന്തലില്‍ കടയില്‍ കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്നതായി പരാതി.
തണ്ണീര്‍ പന്തലിലെ ടിടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടി താഴെ ഇബ്രാഹിമിനെയാണ് (53) യുവാവ് അക്രമിച്ചത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. കടയില്‍ ഉണ്ടായിരുന്ന 11,000 ത്തോളം രൂപ അക്രമി കവര്‍ന്നതായും പരാതിയുണ്ട്. അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് പരിക്കേറ്റ വ്യാപാരിയെ ആശുപത്രിയില്‍ എത്തിച്ചത്. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.