വട്ടോളി: അധ്യാപക ദിനത്തിൽ പിതാവായ വിരമിച്ച അധ്യാപകനെ സ്നേഹാദരം നൽകിയ അധ്യാപക വിദ്യാർഥിയുടെ ആദരവ് ഏറെ ശ്രദ്ധേയമായി. ദീർഘകാലം വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അധ്യാപകനായിരുന്ന വെളുത്ത പറമ്പത്ത് കാസിമിനെയാണ് മകനും വാണിമേൽ ടി.ടി.സി വിദ്വാർത്ഥിയായ മുഹമ്മദ് ഷാനിൽ

ആദരിച്ചത്. വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി പൂർവ വിദ്യാർഥിയായിരുന്ന ഷാനിലിൻ്റെ അധ്യാപകൻ കൂടിയാണ് പിതാവ്. സഹോദരി ഡോ – ഷബാന ജാസ്മിനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. സൽമയാണ് കാസിമിൻ്റെ ഭാര്യ.പിതാവിനെ ആദരിച്ച ഷാനിലിന് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.