കണ്ണൂര്‍: സെക്രട്ടറിയേറ്റ് നടയിലെ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ യൂത്ത്
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചിലരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെങ്കിലും ഇവരെ കയറ്റിയ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധം തുടര്‍ന്നു. പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നും മുകളില്‍ കയറിയും പ്രതിഷേധിച്ചു.
മുഖ്യമന്ത്രി രാജിവയ്ക്കണണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി അടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.