
പയ്യോളി: തിന്മകളിലേക്ക് വഴുതിവീഴുന്ന സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ സംസ്കാര സമ്പന്നമായ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ
അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എ പ്ലസ് നേടണമെങ്കില്‍ പാഠപുസ്തകങ്ങളിലെ സിലബസിനപ്പുറത്തുള്ള മൂല്യങ്ങളും സംസ്കാരവും ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളിയില്‍ സമാപിച്ച വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ‘ടീന്‍സ് പേസ്’ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയവിനിമയം, വിമര്‍ശനാത്മക ചിന്ത, തീരുമാനമെടുക്കല്‍, പ്രശ്നപരിഹാരം, സമയനിയന്ത്രണം, വൈകാരിക നിയന്ത്രണം, സഹവര്‍ത്തിത്വം തുടങ്ങിയ നൈപുണികള്‍ വളര്‍ത്തുന്നതിനുള്ള പരിശീലനങ്ങളും
പ്രായോഗിക പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് ടി പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ താജുദ്ദീന് സ്വലാഹി, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് മുജാഹിദ് ബാലുശ്ശേരി, സഫീര്‍ അല്‍ ഹികമി, പി.കെ അംജദ് മദനി, ഹാഫിള് ബിലാല്‍ കൊല്ലം, സദീദ് ഹസ്സന്, ഹാരിസ് ആറ്റൂര്‍, ഫൗസാന്‍ കായക്കൊടി, വിസ്ഡം സ്റ്റുഡന്റ്സ്
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുല്ല അല്‍ ഹികമി, സെക്രട്ടറി മുസിയാഫ് കൊയിലാണ്ടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി.എന്‍ ഷക്കീര്‍ സലഫി, ആദില്‍ അമീന് വിഷയങ്ങള്‍ അവതരിപ്പിച്ചു.
പയ്യോളി നഗരസഭ വൈസ് ചെയര്മാന് മുജേഷ് ശാസ്ത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദില്‍ മുണ്ടിയത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ്, വിസ്ഡം ജില്ലാ സെക്രട്ടറി ബഷീര്‍ മണിയൂര്‍, പയ്യോളി മണ്ഡലം പ്രസിഡന്റ് സി.എം. കെ അഹമ്മദ് ആശംസകള്‍ നേര്‍ന്നു.
വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ട്രഷറര്‍ ഫാ ഇസ് പേരാമ്പ്ര, സെക്രട്ടറി നിഹാല്‍ റഹ്മാന്, അമില്‍ ജമാല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
















