• Latest
  • Trending
റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

October 21, 2026
കെപിസിസി പ്രസിഡന്റ് പദം: തുറന്നടിച്ച് കെ. സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റ് പദം: തുറന്നടിച്ച് കെ. സുധാകരന്‍ എംപി

October 21, 2026
യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി

യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി

October 21, 2026
പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു

പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു

October 21, 2026
ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

ട്രാക്കില്‍ ‘പറന്ന്’ അനസ്; നാദാപുരത്തിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകന്‍

October 21, 2026
എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

എന്‍എച്ച് പ്രവൃത്തി: കോട്ടക്കടവിലേക്കുള്ള വഴി അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

October 21, 2026
മണിയൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനം

മണിയൂരില്‍ ആര്‍എസ്എസ് പഥസഞ്ചലനം

October 21, 2026
സൗഹൃദത്തിന്റെ ‘പത്തരമാറ്റ്’; വിനോദന് താങ്ങായി സഹപാഠികള്‍

സൗഹൃദത്തിന്റെ ‘പത്തരമാറ്റ്’; വിനോദന് താങ്ങായി സഹപാഠികള്‍

October 21, 2026
വില്യാപ്പള്ളി കൈതപ്രത്ത് ഗോപാലന്‍ അന്തരിച്ചു

വില്യാപ്പള്ളി കൈതപ്രത്ത് ഗോപാലന്‍ അന്തരിച്ചു

October 21, 2026
ഗൂഗിള്‍ പേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍

October 21, 2026
മെന്റലിസം അവാര്‍ഡ്: സി.പി.കൃഷ്ണനെ അനുമോദിച്ചു

മെന്റലിസം അവാര്‍ഡ്: സി.പി.കൃഷ്ണനെ അനുമോദിച്ചു

October 21, 2026
ലഡാക്കിലെ വീരമൃത്യു: പോലീസ് സ്മൃതി ദിനം ആചരിച്ചു

ലഡാക്കിലെ വീരമൃത്യു: പോലീസ് സ്മൃതി ദിനം ആചരിച്ചു

October 21, 2026
ദേശീയപാതയില്‍ എക്‌സിറ്റും എന്‍ട്രിയും വേണം; ധര്‍ണ നടത്തി സിപിഎം

ദേശീയപാതയില്‍ എക്‌സിറ്റും എന്‍ട്രിയും വേണം; ധര്‍ണ നടത്തി സിപിഎം

October 21, 2026
Vatakara Varthakal
Wednesday, October 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റെയില്‍വെ അവഗണനക്കെതിരെ പ്രതിഷേധം; വെള്ളിയാഴ്ച വടകരയില്‍ എസ്ഡിപിഐ ധര്‍ണ

by newsdesk
October 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ഇന്ത്യന്‍ റെയില്‍വെ കേരളത്തോട്, പ്രത്യേകിച്ച് മലബാറിനോട് തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധം ഉയരുന്നു. ലക്ഷക്കണക്കിന് സ്ഥിരം യാത്രക്കാരും കോടിക്കണക്കിന് രൂപയുടെ വരുമാനവും നല്‍കിയിട്ടും മലബാറിലെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം വടകര റെയില്‍വെ സ്റ്റേഷനു സമീപം പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, രോഗികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനസഞ്ചയമാണ് ദിവസേന കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. റോഡുകളിലെ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളും കാരണം കൂടുതല്‍ ആളുകള്‍ റെയില്‍വേയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, യാത്രക്കാരുടെ വര്‍ധനവിന് അനുസൃതമായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഭൂരിഭാഗം ട്രെയിനുകളിലും മുന്നിലും പിന്നിലുമായി രണ്ട് ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമാണുള്ളത്. കാലുകുത്താന്‍ പോലും ഇടമില്ലാതെ ശ്വാസം മുട്ടിയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ആവശ്യത്തിന് ട്രെയിനുകളില്ല. കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വൈകുന്നേരം 6.15ന് ശേഷം അടുത്ത ട്രെയിന്‍ ലഭിക്കാന്‍ നാല് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്നതും സാധാരണക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ്സുകളാക്കി മാറ്റിയതും ദുരിതം ഇരട്ടിയാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാത്രം 219 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. കണ്ണൂരില്‍ നിന്ന് 136 കോടി രൂപയും ലഭിച്ചു. വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും ന്യായമായ യാത്രാസൗകര്യങ്ങള്‍ നിഷേധിക്കുന്നത് നീതികേടാണ്. ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചും തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചും മലബാറിലെ യാത്രാക്ലേശത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം. റെയില്‍വെ പരിസരത്ത് നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.അബ്ദുള്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷറഫുദീന്‍ വടകര, സി.എ.ഹാരിസ്, ജെ.പി.അബൂബക്കര്‍, ഷംസീര്‍ ചോമ്പാല എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSend

Search

No Result
View All Result

Recent News

കെപിസിസി പ്രസിഡന്റ് പദം: തുറന്നടിച്ച് കെ. സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റ് പദം: തുറന്നടിച്ച് കെ. സുധാകരന്‍ എംപി

October 21, 2026
യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി

യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി

October 21, 2026
പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു

പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു

October 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കെപിസിസി പ്രസിഡന്റ് പദം: തുറന്നടിച്ച് കെ. സുധാകരന്‍ എംപി
  • യൂത്ത് കോണ്‍ഗ്രസ് പദയാത്ര: സ്വാഗതസംഘമായി
  • പുറമേരി പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by