മണിയൂര്‍: വിജയദശമിയുടെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം മണിയൂര്‍ മണ്ഡലത്തിന്റെ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. പാലയാട് നിന്ന് ആരംഭിച്ച
റൂട്ട് മാര്‍ച്ച് കുന്നത്തുകരയില്‍ സമാപിച്ചു. പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ വാസുദേവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമവികാസ് പ്രാന്തീയ സഹസംയോജകന് എന്‍.കെ ബാലകൃഷ്ണന് പ്രസംഗിച്ചു. ചടങ്ങില്‍ കേസരി പ്രചാര മാസത്തിന്റെ ഉദ്ഘാടനവും നടന്നു.















