മേമുണ്ട: മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒന്നിച്ചു പഠിച്ച സുഹൃത്തിന് ചികിത്സക്കായി സഹപ്രവര്‍ത്തകര്‍ സാമ്പത്തിക സഹായമെത്തിച്ചു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
1988 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയായ ‘പത്തരമാറ്റ്’ ആണ് നരങ്ങോളി വിനോദന്റെ ചികിത്സക്കായി സാമ്പത്തിക സഹായം നല്‍കിയത്. കൂട്ടായ്മ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ അമര്‍നാഥിന് കൈമാറി. പത്തരമാറ്റ് പ്രസിഡന്റ് എ.പി.ബിന്ദു. സെക്രട്ടറി മണി മാരാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.















