വടകര: പ്രമുഖ സോഷ്യലിസ്റ്റും ആദ്യ വടകര എംപിയുമായിരുന്ന ഡോ.കെ.ബി.മേനോന്റെ 57-ാം ചരമവാര്‍ഷികത്തില്‍ ആര്‍ജെഡി വടകര മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റസ്റ്റ് ഹൗസിന് മുമ്പില്‍ സ്ഥാപിച്ച കെ.ബി.മേനോന്റെ പ്രതിമയില്‍ ഹാരാര്‍പണവും പുഷ്പ്പാര്‍ച്ചനയും നടത്തി. അനുസ്മരണ പരിപാടി ആര്‍ജെഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യാ വിപ്ലവത്തിന്റെ ശില്പിയായിരുന്നു ഡോ.കെ.ബി മേനോന് എന്നും മരിക്കുന്നതു വരെ അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റായിരുന്നുവെന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട പേരായിരുന്നു അദ്ദേഹത്തിന്റേതെന്നും മനയത്ത് ചന്ദ്രന് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഡ്വ സി.വിനോദന്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്, വിമല കളത്തില്‍, പി.പി.രാജന്, സി.കുമാരന്, കെ.കെ.വനജ. മഹേഷ് ബാബു, എം.സതി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജന് പറമ്പത്ത് നന്ദിയും പറഞ്ഞു.