വടകര: സെറിബ്രല്‍ പാഴ്സി രോഗത്തോട് പടപൊരുതി മുന്നേറുന്ന യുവ കവി അഖില്‍രാജ് വടകര രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ‘അറിയാതെ’ ഷോര്‍ട്ട് ഫിലിം
റിലീസിംഗിന് തയ്യാറാവുന്നു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ നവംബര്‍ അവസാനവാരം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ പുറന്തോടത്ത് ഗംഗാധരന് അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗണ്‍സിലര്‍ ബിജുല്‍ ആയാടത്തില്‍ ചെയര്‍മാനും മണലില്‍ മോഹനന് ജനറല്‍ കണ്‍വീനറുമാണ്. കെ.ജ്യോതികുമാര്‍, പി.എം.വിനു (വൈസ് ചെയര്മാന്മാര്),
വി.പി.ഗിരീഷ് ബാബു, പി.സി.രാജേഷ് (കോഡിനേറ്റര്‍മാര്‍), ടി.ശ്രീനിവാസന്, ബിജു പ്രസാദ് (പ്രോഗ്രാം കണ്‍വീനര്‍, ചെയര്മാന്), അശ്വന്ത് ബട്ടര്‍ഫ്ലൈ, ശരണ്യ വാഴയില്‍ (വിഭവസമാഹരണം കണ്‍വീനര്‍, ചെയര്മാന്), സബിന്‍.സി.കെ, അഡ്വ. ലതിക ശ്രീനിവാസ് (സോഷ്യല്‍ മീഡിയ കണ്‍വീനര്‍, ചെയര്മാന്), നിധീഷ്, മനോജ്.പി (പ്രചരണം കണ്‍വീനര്‍, ചെയര്മാന്) എന്നിവരെ തെരഞ്ഞെടുത്തു. അശ്വിന്, ശ്രീകാന്ത്, സാനിയ, ശ്രീലക്ഷ്മി, അഖില്‍രാജ് വടകര, നിധീഷ്.കെ.ആര് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സനില്‍ ദിവാകറാണ് സംഗീതം.















