വടകര: യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗത്തിന് നേരെ പ്രദേശിക യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി അസീസിനാണ്
അക്രമത്തില്‍ പരിക്കേറ്റത്. നാട്ടിലെ പ്രാദേശിക യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി ഒരു സംഘമാളുകള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. പരിക്കേറ്റ അസീസിനെ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവള്ളൂര്‍ യൂണിയന് ബാങ്ക് എടിഎമ്മില്‍ നിന്ന് കാറില്‍ നാട്ടിലേക്ക് പോകുന്നതിനിടയില്‍ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം അദ്ദേഹത്തെ പിന്തുടരുകയും വണ്ടി തടയാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ചാനിയം കടവ് പുഴയോരത്തെ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റില്‍ വെച്ച് സംഘം വീണ്ടും വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കല്ലും പട്ടികയുമായി എത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടതായി അസീസ് പറഞ്ഞു. തടയാന്‍ എത്തിയ ഭാര്യയോടും സംഘം കയര്‍ക്കുകയും ഉന്തുകയും തള്ളുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പിന്‍വാങ്ങി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഇവര്‍ നേരത്തെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും തനിക്കെതിരെ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായും തനിക്ക് പരിചയമുള്ള പ്രദേശത്തെ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വവും ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചു വരികയാണ്.















