
അരൂര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചേരാപുരം കോട്ടയുള്ളതില്‍ ശിവക്ഷേത്രത്തില്‍ കുമാരിപൂജ നടത്തി. മൂന്ന് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി
നടന്ന കുമാരി പൂജക്ക് വളയം മൊളേരി രഞ്ജിത്ത് നമ്പൂതിരി നേതൃത്വം നല്കി. ഏറെ പെണ് കുട്ടികള്‍ പൂജക്കെത്തി. നവരാത്രി മുതല്‍ ഇവിടെ കുട്ടികള്‍ക്ക് മന്ത്ര ജപവും ഔഷധ സേവം നല്‍കുന്നുണ്ട്.
നാളെ രാവിലെ ഗ്രന്ഥമെടുപ്പും എഴുത്തിനിരുത്തും നടക്കും. രാവിലെ 10 ന് എഴുത്തിനിരുത്തിന് ചങ്ങരച്ചാണ്ടി കുട്ടികൃഷ്ണന് നേതൃത്വം നല്‍കും.
ആയഞ്ചേരി തെരു മഹാഗണപതി ക്ഷേത്രത്തില്‍ മേല്‍ ശാന്തി ഹരികൃഷ്ണന് നമ്പൂതിരിയും
എളയടം പരദേവതാ ക്ഷേത്രം മേല്‍ ശാന്തി ശ്രീധരന് നമ്പൂതിരിയും കടമേരി പരദേവതാക്ഷേത്രത്തില്‍ മേല്‍ ശാന്തി ജയരാജ് നമ്പൂതിരിയും കൊഴുക്കണ്ണൂര്‍ അയ്യപ്പ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ ശാന്തി ശ്രീധരന് നമ്പൂതിരിയും അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മാധവന് നമ്പൂതിരിയും അരൂര്‍ കല്ലുമ്പുറം വലിയകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ധരണി ഇല്ലത്ത് ഹരീഷ് നമ്പൂതിരിയും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
















