വടകര: നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധം. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു.
വടകരയില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ ഹോളിഡേ മാളിന് പേരു പോലെ എന്നും ഒഴിവുദിനമാണെന്ന് എന്‍.വേണു പരിഹസിച്ചു. വടകര പട്ടണത്തിന്റെ പൊതു സ്വത്തായ നാരായണ നഗരം വെട്ടിമുറിച്ച്കൊണ്ട് ഹോളിഡേ മാളിന് നഗരസഭ ഒരു ഏക്കര്‍ ഭൂമി തീറെഴുതിക്കൊടിത്തിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഉദ്ഘാടനം ചെയ്ത് പത്ത് വര്‍ഷമായിട്ടും ഒരു മുറി പോലും വാടകക്ക് കൊടുക്കാനോ തുറന്ന് പ്രവര്‍ത്തിക്കാനോ കഴിഞ്ഞിട്ടില്ല. പാളിപ്പോയ ലിങ്ക് റോഡും നിശ്ചലമാക്കാന്‍ ശ്രമിക്കുന്ന മത്സ്യ മാര്‍ക്കറ്റും പൂട്ടിക്കിടക്കുന്ന ആയിരത്തോളം കട മുറികളുമാണ് വടകര പട്ടണത്തിന്റെ വികസനമുഖമുദ്ര. വ്യാപാരികളുടെയും തൊഴിലാളികളുടെയും ജനങ്ങളുടെയും ആകുലതയും ആശങ്കയും ഏറ്റെടുത്ത് നടത്തുന്ന സമരങ്ങളുടെ തുടക്കമാണ് ഇതെന്ന് വേണു പറഞ്ഞു.
എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കോട്ടയില്‍ രാധാകൃഷ്ണന്, എന്‍.പി.അബ്ദുള്ള ഹാജി, സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, പ്രദീപ് ചോമ്പാല, വി.കെ.അസീസ്, അഡ്വ ഇ.നാരായണന് നായര്‍, എം.പി.അബ്ദുള്‍ കരീം, പി.മുസ്തഫ, വി.എം.വിനു, പി.കെ.സി.റഷീദ്, പുറന്തോടത്ത് സുകുമാരന്‍, വി.കെ.പ്രേമന് എന്നിവര്‍ പ്രസംഗിച്ചു