വടകര: കൈനാട്ടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനും ബീച്ച് റോഡില്‍ നിന്ന് ഇറങ്ങുമ്പോഴുള്ള അപകട ഭീഷണി ഒഴിവാക്കാനും ചോറോട് പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍. വിഷയത്തില്‍ വാഗഡ്, പോലീസ് അധികാരികളുമായി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് ചര്‍ച്ച നടത്തി. അപകട ഭീഷണി ഒഴിവാക്കാന്‍ എത്രയും വേഗം ഹമ്പ് സ്ഥാപിക്കുമെന്ന ഉറപ്പ് ലഭിച്ചു. ശ്വാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹുജന പങ്കാളിതത്തോടെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.പി.ചന്ദ്രശേഖരന് മുന്നറിയിപ്പ് നല്കി.