വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 6200 രൂപ ബോണസ് നൽകാൻ തീരുമാനമായി. മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺടാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നൽകിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ബബിത
യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തിരുവോണത്തിന് മുമ്പായി ബോണസ് നൽകാനും തീരുമാനിച്ചു. ടി പി രാജൻ, പി കെ ജയരാജൻ, വിവിധ ഏജൻസി പ്രതിനിധികളും പങ്കെടുത്തു.