
വടകര: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ വില്യാപ്പള്ളി സ്വദേശി സുശീല പ്രഭാകര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. വെയില് നാളങ്ങള്‍ എന്ന കഥയ്ക്കാണ് പുരസ്കാരം. കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ നടന്ന
ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ. കുമാരന് ഉപഹാരം സമ്മാനിച്ചു. നിസാര്‍ പീപ്പിള്‍സ് റിവ്യൂ അധ്യക്ഷത വഹിച്ചു.















