ന്യൂമാഹി: വീട്ടിലെത്താന്‍ ഏതാനും ദൂരം ബാക്കിയിരിക്കെയാണ് ന്യൂമാഹി കളത്തില്‍ ഹൗസില്‍ ഷിജിലിനെ (40) മരണം
അപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. അമേരിക്കയില്‍ നിന്നു പുലര്‍ച്ചെ എത്തിയതായിരുന്നു ഷിജില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂമാഹിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ദേശീയപാതയില്‍ മുക്കാളിയില്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഷിജിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. പരേതനായ കുന്നുമ്മല്‍ രത്നാകരന്റെയും പ്രസന്ന കളത്തിലിന്റെയും മകനാണ്. ഭാര്യ: ശീതള്‍. മക്കള്‍: പ്രഷില്‍, വിപിന്‍.

ഷിജിലിനൊപ്പം മരണമടഞ്ഞ ജുബിന്‍ പാറാല്‍ (38) കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും കാര്‍ഡ്രൈവറുമായ ജുബിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷിജിലിനെ കൂട്ടി നാട്ടിലേക്ക് തിരിച്ചത്. ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയായി. മൃതദേഹം ബുധനാഴ്ച വൈകുന്നേരം പാറാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് ശേഷം കോമത്ത് വീട്ടുവളപ്പില്‍ സംസ്കാരിച്ചു.