വേളം: പ്രമുഖ സി പി ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രൻ്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി, പതാക ഉയർത്തൽ, സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടത്തി. സിപിഐ ജില്ല സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു. ടി കണാരൻ പതാക ഉയർത്തി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, സി പി ഐ ജില്ല എക്സിക്യൂട്ടീവ്

അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള, ജില്ലാ കമ്മിറ്റി അംഗങ്ങളായ റീന സുരേഷ് ,ടി സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, കിസാൻ സഭ ജില്ല സെക്രട്ടറി കെ നാരായണക്കുറുപ്പ്, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി രാജീവൻ സ്വാഗതം പറഞ്ഞു.