കൈവേലി: താവുള്ള കൊല്ലിയിൽ ധന്വന്തരികളരി സംഘത്തിൻ്റ ആഭിമുഖ്യത്തിൽ തുടങ്ങിയ കളരി പഞ്ചായത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ഒതേനൻ ഗുരുക്കൾ നാണു ഗുരുക്കൾ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്റ്റാൻ്റിംഗ്
ചെയർപേഴ്സൻ ടി.കെ. ഷീജ, ടി.ടി. നാണു, എം. കൃഷ്ണൻ, കെ.പി. നന്ദനൻ, എം അനന്തൻ, തരശി നാണു, എൻ. കെ. രാജൻ, എം.പി. അനിൽ, വിപി സുരേഷ് എന്നിവർ പ്രസംഗിച്ചു.