വടകര: വടകര പഴയ ബസ്സ്റ്റാന്റില് കാല്‍നടയായി ഉപയോഗിക്കുന്നിടത്ത് അപകടം പതിയിരിക്കുന്ന കുഴി രൂപപ്പെട്ടു. വടക്കു-
പടിഞ്ഞാറു ഭാഗത്ത് ബസ് നിര്‍ത്തുന്നതിനു പിറകിലെ വഴിയിലെ കോണ്‍ക്രീറ്റ് ഇളകിമാറിയാണ് വലിയകുഴി ഉണ്ടായിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ശരിക്കും ഇത് കെണിയായി മാറിയിരിക്കുകയാണ്. ശ്രദ്ധ തെറ്റിയാല്‍ വീണ് കാലൊടിഞ്ഞതു തന്നെ.
വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ബസ് കാത്തുനില്ക്കുന്ന സ്ഥലമാണിത്. വലിയകുഴി രൂപപ്പെട്ട ഇവിടെ
ഫ്ളക്സുകളും കയറുകളും വെച്ചെങ്കിലും കാറ്റില്‍ ഫ്ലക്സുകള്‍ മറിഞ്ഞ് താഴെവീണ സ്ഥിതിയാണ്. പൊട്ടിയ സ്ലാബുകളില്‍ ചവിട്ടി തന്നെയാണ് ആളുകള്‍ നടക്കുന്നത്. ബാക്കിയുള്ള ഭാഗവും ഇടിഞ്ഞുതാഴാന്‍ സാധ്യത ഏറെയാണ്. പഴയ സ്റ്റാന്‍ഡില്‍ പലഭാഗങ്ങളിലും ചെറിയകുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ ശ്രദ്ധിച്ചുനടന്നില്ലെങ്കില് ഇവയില്‍ കാല് അകപ്പെടാനുള്ള സാധ്യത കൂടുതലാണ്. കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റിനുസമീപത്തും ചെറിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
പഴയ ബസ്സ്റ്റാന്റില് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന കുഴികള്‍ അടക്കാന്‍ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന
സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു