കുറ്റ്യാടി: ഭരണകക്ഷി എംഎല്‍എ പി.വി.അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി
വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം പ്രസിഡന്റ് പി.കെ.സുരേഷ്, ബ്ലോക്ക് മണ്ഡലം നേതാക്കളായ പി.പി.ആലിക്കുട്ടി, ടി. സുരേഷ് ബാബു, കെ.പി. മജിദ്, പി.പി.ദിനേശന്, എസ് ജെ സജീവ് കുമാര്‍, സി.കെ. രാമചന്ദ്രന്, ടി. അശോകന്, മംഗലശ്ശേരി ബാലകൃഷ്ണന്, കിണറ്റും കണ്ടി അമ്മദ് എന്നിവര്‍ നയിച്ചു.
