വേളം: കോണ്‍ഗ്രസിന് ഉണര്‍വേകിക്കൊണ്ട് ക്യാമ്പ് എക്സിക്യുട്ടീവുകള്‍ സജീവം. സമഗ്രമായ ചര്‍ച്ചയാണ് നടക്കുന്നത്. വേളം
മണ്ഡലം ക്യാമ്പ് ഡിസിസി ഇ.വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. കെപിസിസി, ഡിസിസി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിജേഷ് അരവിന്ദ്, കെ.ടി.ജയിംസ്, വി.പി.ദുല്‍ ഖിഫില്‍, ബ്ലോക്ക്, മണ്ഡലം നേതാക്കളായ സി.എം.കുമാരന്, സി.കെ.ശ്രീധരന്, കെ.കെ.അബ്ദുല്ല, സി.ഹബീബ്, എം.വി.സിജീഷ്, പത്മനാഭന് ചേരാപുരം, പി.കെ.ചന്ദ്രന്, പി.പി. ദിനേശന്, കെ.പി.ഗോപാലന്, മുഹമ്മദ് ഫൈസല്‍, അനുഷപ്രദീപ് എ.കെ.ലീല എന്നിവര്‍ പ്രസംഗിച്ചു.
