തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാര്‍, പത്തനംതിട്ട എസ്പി എസ്.സുജിത് ദാസ് എന്നിവര്‍ ഉള്‍പെടെയുള്ള
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി.
ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി), ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന് (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഇതിനിടെ, പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ ഉള്‍പ്പെട്ട പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെ സ്ഥാനത്തുനിന്ന് നീക്കി. വി.ജി.വിനോദ് കുമാറിനെ പുതിയ പത്തനംതിട്ട എസ്പിയായി നിയമിച്ചു. സുജിത് ദാസിനോട് sപാലീസ്
ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍, സുജിത്തിനേക്കാള്‍ ഗുരുതര ആരോപണം നേരിട്ട എഡിജിപി അജിത് കുമാറിനെതിരെ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.