വടകര: കാലങ്ങളായി വടകര മുനിസിപ്പാലിറ്റിയുടെ ഭരണത്തിൽ ഇരിക്കുന്ന ഇടതുപക്ഷം വടകരയുടെ വികസനത്തെ കാലങ്ങളോളം പിന്നോട്ടടിച്ചിരിക്കുകയാണ്. പണി പൂർത്തീകരിക്കാത്ത BOT കെട്ടിടവും, മുൻസിപൽ ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ്,

അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ലിങ്ക് റോഡ്, സ്റ്റേഡിയത്തിന്റെ അഭാവം ഇതെല്ലാം മുനുസിപ്പാലിറ്റിയുടെ ദീർഘവീക്ഷണം ഇല്ലാത്ത തീരുമാനങ്ങളുടെ ബാക്കിപത്രമാണ്.
വടകരയുടെ വികസനത്തെ പിന്നോട്ടടിക്കുന്ന മുനുസിപ്പാലിറ്റി ഭരണ ത്തിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നു വരേണ്ടതാണെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപെട്ടു. വടകര പുതുപ്പണം മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ നടന്ന മുനുസിപ്പൽ ഏരിയ ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു. ക്യാമ്പ് അങ്ങൾക്കുള്ള മാർഗ്ഗരേഖ അഡ്വ. ഇ. നാരായണൻ നായർ അവതരിപ്പിച്ചു. ആവോലം രാധാകൃഷ്ണൻ, സതീശൻ കുരിയാടി, വി. കെ. പ്രേമൻ, സുധീഷ് വള്ളിൽ, അഡ്വ. സി. വത്സലൻ, പി. അശോകൻ, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ പീതാംബരൻ, കരിമ്പനപ്പാലം ശശിധരൻ, പി. എസ്. രഞ്ജിത്ത്കുമാർ. തുടങ്ങിയവർ പ്രസംഗിച്ചു.