വടകര: ഒരു സ്ത്രീ അടക്കം 5 പോർട്ടർമാർ ഉള്ള വടകര റെയിൽവേ സ്റ്റേഷനിൽ യാത്രകാർക്ക് സാധനങ്ങൾ കയറ്റാനും ഇറക്കാനും സൗകര്യമുള്ള ട്രോളി കൈമാറി വടകര ടൗൺ റോട്ടറി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുമ്പോൾ മിനുസമുള്ള പ്ലാറ്റഫോംമിലൂടെ സുഖമായി തള്ളി കൊണ്ട് പോവാൻ പ്രാപ്തി ഉള്ള ട്രോളി ആണ്

കൈമാറിയത്. സ്റ്റേഷൻ സുപ്രണ്ട് മനീഷ് ടി. പി യുടെ അധ്യക്ഷതയിൽ സ്റ്റേഷനിൽ ചേർന്ന പരിപാടിയിൽ റോട്ടറി വടകര ടൗൺ പ്രസിഡന്റ് അശ്വിൻ പ്രകാശ് ലേഡി പോർട്ടർ രതി കെ. കെ യ്ക്ക് ട്രോളി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വടകര ടൌൺ റോട്ടറി സെക്രട്ടറി ബിജിത്ത് എം.കെ, വത്സലൻ കുനിയിൽ, പി.പിരാജൻ, മണലിൽ മോഹനൻ, വിസ്മയ വിനോദ്, അനിൽകുമാർ ഡി.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.