പയ്യോളി: തിക്കോടിയന് സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് നാട്ടുകാരും പിടിഎ കമ്മിറ്റിയും വിദ്യാര്‍ഥികളും ചേര്‍ന്ന് വീടൊരുക്കുന്നു. പയ്യോളി മുനിസിപ്പല്‍ 21-ാം ഡിവിഷനില്‍ പണിയുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം മുനിസിപ്പല്‍ ചെയര്മാന് വി.കെ.അബ്ദുറഹിമാന് നിര്‍വഹിച്ചു. കൗണ്‍സിലര്‍ സിപി ഫാത്തിമ, പി ടി
എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, ഹെഡ്മാസ്റ്റര് പി സൈനുദ്ദീന്‍, കെ.സജിത്ത്, സ്റ്റാഫ് സെക്രട്ടറി എം ടി രഞ്ജിത്ത്, പിടിഎ വൈസ് പ്രസിഡണ്ട് മൊയ്തീന് പെരിങ്ങാട്, കിഴൂര്‍ എ.യു പി സ്കൂള്‍ അധ്യാപകന് ഷിജില്‍ ആര് എസ്, കെ രവികുമാര്‍ (റോട്ടറി ക്ലബ്) അജ്മല്‍ മാടായി (ജേസീസ് പയ്യോളി), ജേസിസ് പുതിയ നിരത്ത് പ്രസിഡണ്ട് അബ്ദുള്‍ മനാഫ് എം ടി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇ കെ ശീതള്‍രാജ്, ബഷീര്‍ മേലടി, ആബിദ് എം.വി, സത്യന് വരൂണ്ട, എന്‍.എം മനോജ്, വേണുഗോപാല്‍ കുനിയില്‍, പി.ടി.എ കമ്മറ്റി അംഗങ്ങളായ രാജേഷ് കളരിയുള്ളതില്‍, റസാക്ക് കാട്ടില്‍, ബിജു ഇ.കെ, അന്‍സില ഷംസു, ലിഷ കൈനോത്ത്,
ബിലിജ മനോജ് എന്നിവര്‍ സംബന്ധിച്ചു.
താര്‍പായ ഷീറ്റിട്ട് മറച്ചതും യാതൊരു സുരക്ഷിതത്വവുമില്ലാത്ത വീട്ടിലാണ് ഒമ്പതിലും അഞ്ചിലും പഠിക്കുന്ന സഹോദരങ്ങള്‍ അടക്കം താമസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് സഹപാഠികളും നാട്ടുകാരും പിടിഎയും രംഗത്തുവന്നത്.
എച്ച്ഡിഎഫ്സി ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായം തേടുന്നു.

അക്കൗണ്ട് നമ്പർ 50100745799552
IFSC HDFC 0008363
ഗൂഗിൾ പേ നമ്പർ
9495951025