നാദാപുരം: സ്കൂള്‍ പരിസരത്ത് വില്പനക്കായി എത്തിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി
പിടിയില്‍. മുഹമ്മദ് സര്ഫെ ആലം നെയാണ് (38) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് വില്പനക്കെത്തിച്ച 900 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പോലീസ് പട്രോളിംഗിനിടയിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് പുകയില ഉത്പന്നങ്ങള്‍ നാദാപുരത്തെത്തിക്കുന്നതെന്ന് പ്രതി മൊഴി നല്കി.
