പേരാമ്പ്ര: പേരാമ്പ്രയിലെ വിവാഹ വീട്ടില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം
ഊര്‍ജിതം. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പ്രഥമിക നിഗമനം. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പണമാണ് മോഷണം പോയത്. ഞായറാഴ്ചയായിരുന്നു വിവാഹം. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ മുറിയിൽ വെച്ച് പൂട്ടിയിരുന്നു.
രാവിലെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് സമീപത്തുള്ള കുറ്റിക്കാട്ടിൽ പണപ്പെട്ടി കണ്ടത്. അപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്. വിരലടയാള വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.