കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വതി പരമേശ്വര ക്ഷേത്രത്തില്‍ നടന്ന സര്വ്വശ്വര വിളക്ക് പൂജ ഭക്തിസാന്ദ്രമായി. നൂറ് കണക്കിന് ഭക്തര്‍ പങ്കാളിത്തം വഹിച്ച പൂജയ്ക്ക് ചോറോട് അമൃതാനന്ദമയി ആശ്രമം മഠാധിപതി ശൈലജ അമ്മ കാര്‍മികത്വം വഹിച്ചു.
ക്ഷേത്രം രക്ഷാധികാരി മധുസൂദനന് വളയം, ട്രസ്റ്റ് പ്രസിഡന്റ് അനന്തന് കുനിയില്‍, കെ.വാസു, കെ.ദിലീപന്, എടത്തില്‍ ദാമോദരന്‍, കെ.പി.കമല, പി.പ്രഭ, പ്രസന്ന എടത്തില്‍, ശശികല, ജയലക്ഷ്മി, എലിയാറ ശ്രീജിത്ത്, സി.പി. ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. പ്രഭാഷണം, അന്നദാനം എന്നിവയും നടന്നു.