വടകര: പുതുപ്പണം ജവഹര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിജേഷ് വൈദ്യര് ഉദ്ഘാടനം ചെയ്തു. ചേരുവകളില്‍ അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്തതാണ് അരിഷ്ടങ്ങളും ലേഹ്യങ്ങളും, അതുകൊണ്ട് തന്നെ ഇവ ശരീരത്തിന് യാതൊരു പാര്ശ്വഫലങ്ങലുമുണ്ടാക്കില്ലെ ന്നും വൈദ്യര് ഓര്‍മിപ്പിച്ചു.ചെട്ടിയാത്ത് യുപി

സ്കൂളില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര് പരിശോധനക്കെത്തി. അഞ്ച് ഡോക്ടര്‍മാരും രണ്ട് വൈദ്യരും രോഗികളെ പരിശോധിച്ചു.സി.വി.ശശിധരന് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹരിദാസന്.പി കെബാലകൃഷ്ണന്‍, പി രജനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദില്‍ഷാദ് സ്വാഗതവും ബാബു പറമ്പത്ത് നന്ദിയും പറഞ്ഞു.