നാദാപുരം: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല ശില്പശാല ശ്രദ്ധേയമായി. വിവിധ കലോത്സവങ്ങളിൽ മാപ്പിള കലകളുടെ വിധി കർത്താക്കളായി പോകുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.
കല്ലാച്ചി ഓറക്രാഫ്റ്റ് ഹാളിൽ നടന്ന ശില്പശാല മാപ്പിളകവി എം എച്ച് വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു. അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര മുഖ്യ പ്രഭാഷണം നടത്തി. സുലൈമാൻ മണ്ണാറത്ത്,
സി വി അഷ്റഫ്, ബഷീർ പുറക്കാട്, മണ്ടോടി ബഷീർ, കെ കെ അബൂബക്കർ, റുഖിയ ചെമ്മരത്തൂർ, സി കെ അഷ്റഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന

പഠനം സെഷനിൽ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി ആമുഖ ഭാഷണം നടത്തി. ‘മാപ്പിള പാട്ടിന്റെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മേച്ചേരി ക്ലാസ് നയിച്ചു. ശിഹാബ് വല്ലപ്പുഴ, നവാസ് കോറോത്ത് എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, അറബന എന്നീ ഇനങ്ങളുടെ മൂല്യനിർണയ ത്തെക്കുറിച്ച് പാനൽ ഡിസ്കഷൻ നടന്നു.
ലത്തീഫ് കവലാട്, എസ് വി മുഹമ്മദ് സലീം, മൊയ്നു കൊടുവള്ളി, സാബി തെക്കേപ്പുറം, ശിഹാബ് സമീൻ എന്നിവർ നേതൃത്വം നൽകി. സമാപന സെഷനിൽ സി.ടി മുഹമ്മദ്

കൂത്താളി മുഖ്യാതിഥിയായി. ശില്പശാല യിൽ പങ്കെടുത്തവർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ സലീന, മുഹമ്മദ് ജാസർ, ലത്തീഫ് മനത്താനത്ത്,
ഷമീന എ പി കെ എന്നിവർ സംസാരിച്ചു. എം പി സലീം,
ഒ പി മുഹമ്മദ്, താഹിറ സൽമാൻ, കെ ഷറഫുന്നിസ, സുബൈർ നാദാപുരം എന്നിവർ ഗാനങ്ങൾ ആലപിച്ചു.