വട്ടോളി: പാതിരിപ്പറ്റയിലെ കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയായിരുന്ന ഇ.സി പൊക്കന്റെ ഒന്നാം ചരമവാര്‍ഷിക
ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ വീട്ടിലെ ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ മമ്മു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജമാല്‍ മൊകേരി, സി.കെ അബു, ഇ.സി ബാലന്‍, കെ.പി
ജിതിന്‍, ലാലു എടക്കാട്ട്, മജീദ് പാതിരിപ്പറ്റ, ഒ.പി അനന്തന്‍, ദാമോദരന്‍, ഒ.പി മോഹനന്‍, ശശി, ചന്ദ്രശേഖരന്‍, ശ്യാമള, ബാലന്‍.കെ, കെ.പി അശോകന്‍, ദമയന്തി, കണാരന്‍, ബാബുരാജ് വട്ടോളി എന്നിവര്‍ സംസാരിച്ചു.


