Saturday, May 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

May 14, 2025
in പ്രാദേശികം
A A
ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
Share on FacebookShare on Twitter

കോഴിക്കോട്: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം.
പനിയോടൊപ്പം, പേശീവേദന, തലവേദന, കണ്ണിന് പിറകില്‍ വേദന, കടുത്ത ക്ഷീണം, ശരീരത്തില്‍ ചെറിയ തടിപ്പുകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. രോഗം ബാധിച്ചവര്‍ പൂര്‍ണ വിശ്രമം എടുക്കുകയും പോഷണ പാനീയങ്ങള്‍ ധാരാളം കുടിക്കുകയും വേണം.
വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട, വീട്ടിനകത്തെ ചെടികള്‍ വെക്കുന്ന ട്രേ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാം. ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ചതോറും മാറ്റണം. ആക്രിക്കട, ടയര്‍ കട എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങളും നിര്‍മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയില്‍ മൂടിവെക്കണം. ഡെങ്കി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നാട്ടിലെ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ എല്ലാ കൂട്ടായ്മകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

RECOMMENDED NEWS

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികള്‍

വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ; തത്സമയം ഫലം അറിയാൻ സംവിധാനം

6 months ago

പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം; എച്ച്എംഎസ് സായാഹ്ന ധര്‍ണ നടത്തി

6 months ago

റിട്ട.അധ്യാപകന്‍ കൈവേലി വടക്കേ പറമ്പത്ത് ബാലന്‍ അന്തരിച്ചു

4 months ago
കടമേരി എംയുപി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനത്തിന് തുടക്കം

കടമേരി എംയുപി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനത്തിന് തുടക്കം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal