കുറ്റ്യാടി: മുസ്‌ലിം സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനമാണ് മുജാഹിദെന്ന് കേരള
ജംഇയത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി അഭിപ്രായപ്പെട്ടു. കുറ്റ്യാടി മണ്ഡലം കെ.എന്‍.എം സമ്മേളനത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ഹനീഫ് കായക്കൊടി. സമുദായത്തില്‍ ജീര്‍ണതകളെ തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തില്‍ തീക്കുനിയില്‍ നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ സംസാരിച്ചു. വൈജ്ഞാനിക സമ്മേളനത്തില്‍ മൊയ്തു മന്നാനി,
ഡോ.മുനീര്‍ മദനി എന്നിവര്‍ സംസാരിച്ചു. വനിതാ സംഗമം എംജിഎം ജില്ലാ പ്രസിഡന്റ് മറിയം ഉദ്ഘാടനം ചെയതു. കെ.പി സലീമ, സലീന അലി, ഷമീല പുളിക്കല്‍, വി.പി താഹിറ, അബ്ദു സത്താര്‍ കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു. എംഎസ്എമ്മിന്റെ ആഭിമുഖ്യത്തില്‍ കളിമുറ്റം സംഘടിപ്പിച്ചു. ഇ കെ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫാറൂഖി, അബ്ദുല്‍ ജബ്ബാര്‍ സുല്ലമി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലഹരിക്കെതിരേ മോബ്‌ഷോ, പള്‍സ് പോജക്റ്റ് ലോഞ്ചിങ്ങ് എന്നിവയും നടന്നു. സമാപന സമ്മേളനത്തില്‍ ടി.പരിയയി അധ്യക്ഷത വഹിച്ചു. വി. സൂപ്പി എന്‍ജിനീയര്‍, എന്‍.കെ എം സകരിയ്യ, സുബൈര്‍ ഗദ്ദാഫി, ഫാറുഖ് അഹമദ് കെ പി ,വി പി മുഹമ്മദ് സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.