മണിയൂര്‍: പാലയാട് ദേശീയവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വര്‍ണക്കൂടാരം എന്ന പേരില്‍ സംഘടിപ്പിച്ച
ഏകദിന പഠന ക്യാമ്പ് വേറിട്ട അനുഭവം പകര്‍ന്നു. സ്‌കൂള്‍ അവധിക്കാലം ഉല്ലാസത്തോടൊപ്പം വിജ്ഞാനപ്രദവുമാക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കുട്ടികളില്‍ ആവേശമുണര്‍ത്തി. അഭിനയക്കളരി, ശാസ്ത്ര പരീക്ഷണങ്ങള്‍, ഗണിതം മധുരം, അക്ഷരക്കളികള്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
വാര്‍ഡ് മെമ്പര്‍ ടി.പി.ശോഭന ഉദ്ഘാടനം ചെയ്തു. ഇ. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.കെ.രാജേഷ്, ടി.സി സജീവന്‍, കെ.കെ.കുഞ്ഞിരാമന്‍
എന്നിവര്‍ പ്രസംഗിച്ചു.
ഷിബിന്‍ നയിച്ച അഭിനയക്കളരിയോടെ ക്യാമ്പിന് തുടക്കമായി. ‘ഗണിതത്തിന്റെ മധുരം’ ഒ.എം.അശോകന്‍ അവതരിപ്പിച്ചു. ഗണിതത്തിലെ സങ്കീര്‍ണമായ ക്രിയകള്‍ എളുപ്പവഴി ഉപയോഗിച്ച് ചെയ്യുന്ന രീതി കുട്ടികള്‍ക്ക് വേറിട്ട പഠനാനുഭവമായി.
ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ പ്രശസ്തനായ മൊയ്തീന്റെ ശാസ്ത്ര പരീക്ഷണങ്ങള്‍ വിസ്മയം പകര്‍ന്നു. ശാസ്ത്ര സത്യങ്ങളെ ദിവ്യാത്ഭുത ക്രിയകള്‍ക്കായി ഉപയോഗിച്ച് കാശാക്കുന്ന
വിശ്വാസ വ്യവസായത്തിന്റെ പൊള്ളത്തരങ്ങള്‍ അദ്ദേഹം പരീക്ഷണങ്ങളിലൂടെ തുറന്നുകാട്ടിയത് കുട്ടികളില്‍ വിസ്മയം പകര്‍ന്നു. കുസൃതി ചോദ്യങ്ങളും അക്ഷരക്കളികളും കണക്കിലെ കുറുക്കുവഴികളും ഒപ്പം പാട്ടും കളിയും ചിരിയും ചിന്തയും വിരിഞ്ഞായിരുന്നു ക്യാമ്പ് സമാപിച്ചത്.
ശശിധരന്‍ കെ.കെ, സി.കെ.ഗിരീഷ്, സജി പി.കെ, ലിഷ പി.കെ, ദേവി കെ.എന്‍, ഭവ്യ ഷാജി, ഹരിഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.