നാദാപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ടിഐഎം ഗേള്‍സ് ഹയര്‍
സെക്കന്ററി സ്‌കൂളില്‍ നിന്ന് ഫുള്‍ എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ പിടിഎ, മേനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇതിന്റെ ഭാഗമായി
നാദാപുരം ടൗണില്‍ ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വിജയാരവം നടത്തി. . തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നൂറ് ശതമാനം വിജയം ആവര്‍ത്തിച്ച സ്‌കൂള്‍ ഈ വര്‍ഷം 67 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് ഫുള്‍ എ പ്ലസും 16 വിദ്യാര്‍ഥികള്‍ ഒന്‍പതു വിഷയങ്ങള്‍ക്ക് എ പ്ലസും നേടി.
ഘോഷയാത്രക്ക് നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ബംഗ്ലത്ത്, സി.കെ നാസര്‍, വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണേക്കല്‍, ഹെഡ് മിസ്‌ട്രെസ് സക്കീന.ഇ, പിടിഎ പ്രസിഡന്റ് റാഷിദ് കക്കാടന്‍, സി.എച് മോഹനന്‍, ഇ.സിദ്ദിഖ്, മണ്ടോടി ബഷീര്‍, നാസര്‍ കെ.വി, സീനത്ത് മോളേരി, മുനീര്‍.പി, എന്‍.അബൂബക്കര്‍, അബ്ദുള്ള പി.പി, അഷ്‌റഫ് കെ.വി, അലി അസ്ഹര്‍, റാഷിദ് പറോളി, റുഫ്‌സാന.എം, എസ്.ജെ സജീവ്കുമാര്‍, താഹിറ.എം എന്നിവര്‍ നേതൃത്വം നല്‍കി.