Tuesday, May 13, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ബീഹാറില്‍ നിന്നെത്തി; എസ്എസ്എല്‍സിക്ക് കൊയ്തത് മിന്നും വിജയം

May 12, 2025
in വിദ്യാഭ്യാസം
A A
ബീഹാറില്‍ നിന്നെത്തി; എസ്എസ്എല്‍സിക്ക് കൊയ്തത് മിന്നും വിജയം
Share on FacebookShare on Twitter

കക്കട്ടില്‍: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാഥിനിയും ബീഹാര്‍ സ്വദേശിയുമായ തൗസിഫ ഖാതൂന്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയത് തിളക്കമാര്‍ന്ന വിജയം. ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയാണ് തൗസിഫ ഖാതൂന്‍ സ്‌കൂളിനഭിമാനമായത്. ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ജനിച്ച ഈ മിടുക്കി ഒന്‍പതാം ക്ലാസുവരെ നാട്ടിലാണ് പഠിച്ചത്. കഴിഞ്ഞവര്‍ഷമാണ് കേരളത്തിലെത്തിയത്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ ചേര്‍ന്നതിനു പിന്നാലെ നല്ല വിജയവും കൊയ്തു.
വിദ്യാലയം മാറിയതോ ഭാഷാ പരിചയക്കുറവോ പാഠപുസ്തകങ്ങളുടെ പുതുമയോ തൗസിഫയുടെ പഠനത്തെ ഒട്ടും ബാധിച്ചില്ല. ക്ലാസിലെ ഏറ്റവും മിടുക്കിയായി പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന തൗസിഫ എസ്എസ്എല്‍സിക്ക് ശ്രദ്ധേയ വിജയവും നേടി.
പരീക്ഷയ്ക്ക് ശേഷം കുടുംബസമേതം ബീഹാറിലാണ് ഇപ്പോഴുള്ളത്. തിളങ്ങുന്ന വിജയത്തിനുശേഷം അധ്യാപകരെ ഫോണില്‍ വിളിച്ചു സന്തോഷം പങ്കുവെച്ചു. പത്താം ക്ലാസില്‍ കേരളത്തില്‍ പഠിക്കുമ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനിലെ ക്ലാസുകള്‍ മികച്ച വിജയം നേടാന്‍ സഹായിച്ചെന്നും അധ്യാപകര്‍ പൂര്‍ണപിന്തുണ നല്‍കിയെന്നും’ തൗസിഫ പറഞ്ഞു. അറബിക് ആയിരുന്നു ഒന്നാം ഭാഷ. ഇംഗ്ലീഷ്, അറബി, ഉര്‍ദു, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയാം. ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നന്നായി പ്രസംഗിക്കുകയും ഉപന്യാസമെഴുതുകയും ചെയ്യും. സബ്ജില്ലാ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
തെങ്ങ് കയറ്റതൊഴിലാളിയായ മുഹമ്മദ് സിയാവുല്‍ ഹഖിന്റെയും മിനാരാ ഖാതൂന്റെയും മകളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിതാവ് കേരളത്തിലെത്തിയത്. കുടുംബസമേതം നാദാപുരം കുമ്മങ്കോട് വാടക വീട്ടിലാണ് താമസം. മകള്‍ ഹയര്‍ സെക്കന്ററിയും കേരളത്തില്‍ തന്നെ പഠിക്കുമെന്നും ഉടനെ കേരളത്തിലേക്ക് തിരിക്കുമെന്നും പിതാവ് പറഞ്ഞു.

RECOMMENDED NEWS

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; മലയാളികളായ ദമ്പതികളും മകനും മരിച്ചു

8 months ago
തീവെപ്പിനെതിരെ വില്യാപ്പള്ളിയില്‍ ആര്‍ജെഡിയുടെ പ്രതിഷേധയോഗം; പ്രതികളെ പിടികൂടിയില്ലെങ്കില്‍ കടുത്ത സമരമെന്ന് മുന്നറിയിപ്പ്

തീവെപ്പിനെതിരെ വില്യാപ്പള്ളിയില്‍ ആര്‍ജെഡിയുടെ പ്രതിഷേധയോഗം; പ്രതികളെ പിടികൂടിയില്ലെങ്കില്‍ കടുത്ത സമരമെന്ന് മുന്നറിയിപ്പ്

3 months ago
തര്‍ക്കം പരിഹരിക്കാനെത്തിയ ആള്‍ക്ക് മര്‍ദനമേറ്റു

തര്‍ക്കം പരിഹരിക്കാനെത്തിയ ആള്‍ക്ക് മര്‍ദനമേറ്റു

2 months ago

മടപ്പള്ളി കാവുങ്ങല്‍ ഉഷ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal