കൊയിലാണ്ടി: ആന്റിബയോട്ടിക്കുകള്‍, അണുബാധ വിരുദ്ധ മരുന്നുകള്‍, പ്രമേഹ വിരുദ്ധ മരുന്നുകള്‍, കാന്‍സര്‍
മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയില്‍ ഏപ്രില്‍ മുതലുണ്ടായ കൂടിയ വില വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാര്‍മസിസ്റ്റ്‌സ് വനിത കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക ക്രമീകരണം അനുസരിച്ച്, ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന മരുന്നുകള്‍ക്ക് വില വര്‍ധനവിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകദേശം 1,000 മരുന്നുകള്‍ക്ക് പുതുക്കിയ വില ബാധകമാകും.
ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില വര്‍ഷത്തിലൊരിക്കല്‍ ക്രമീകരിക്കാന്‍ അനുവാദമുണ്ട്. അവശ്യ മരുന്നുകളുടെ പട്ടികയില്‍ പാരസെറ്റമോള്‍, ബാക്ടീരിയ അണുബാധയ്ക്കുള്ള അസിത്രോമൈസിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍, വിളര്‍ച്ച വിരുദ്ധ മരുന്നുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ചില സ്റ്റിറോയിഡുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നവയാണ്.
2013 ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ ഖണ്ഡിക 16 (2) ലെ വ്യവസ്ഥകള്‍ പ്രകാരം, നിര്‍മ്മാതാക്കള്‍ക്ക് ഷെഡ്യൂള്‍ ചെയ്ത ഫോര്‍മുലേഷനുകളുടെ പരമാവധി ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കാം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി
ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അതുവഴി മാത്രമേ അടിക്കടിയുണ്ടാകുന്ന മരുന്ന് വില വര്‍ധന തടയാനാകൂ എന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ നടന്ന ജില്ലാതല വനിതാ ഫാര്‍മസിസ്റ്റ്‌സ് കണ്‍വെന്‍ഷന്‍ ഉള്ള്യേരി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. ടി.വി.രാഖില അധ്യക്ഷത വഹിച്ചു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ യു.ശാന്തി കൃഷ്ണ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്ന വിഷയത്തിലും ഡോ: എസ്.ശ്രീകുമാരി
തൊഴിലിടങ്ങളിലെ ലിംഗനീതിയെ കുറിച്ചും ക്ലാസെടുത്തു. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ കെ.പി.വിമല മലപ്പുറം, നവീന്‍ലാല്‍ പാടിക്കുന്ന്, എം.ജിജീഷ്, മഹമൂദ് മൂടാടി എന്നിവര്‍ സംസാരിച്ചു. ഷാജു ചെറുക്കാവില്‍ സ്വാഗതവും പി.വി റാബിയ നന്ദിയും പറഞ്ഞു.
ജില്ലാ വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പി.വി.റാബിയ, കണ്‍വീനറായി ടി.വിരാഖില എന്നിവര്‍ ഉള്‍പ്പെടുന്ന 11 അംഗ വനിതാജില്ലാ കമ്മറ്റി അംഗങ്ങളെ തെരഞ്ഞടുത്തു.