
പാകിസ്ഥാന്‍ സൈന്യവുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. നിരപരാധികളായ സാധാരണക്കാരെ ഇല്ലാതാക്കിയതിനുള്ള തിരിച്ചടിയാണ് നല്‍കിയത്. നൂറിലധികം ഭീകരരെ വധിക്കാന്‍ സാധിച്ചു. പുല്‍വാമ ആക്രമണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ എന്നിവയില്‍ പങ്കെടുത്ത ഭീകരരെ വധിക്കാന്‍ കഴിഞ്ഞു. മുരിദ്‌കെയെ ലക്ഷ്യമിട്ടതിന് പിന്നിലെ കാരണം കൊടുംഭീകരര്‍ക്ക് ഇവിടെയായിരുന്നു പരിശീലനം.
അജ്മല്‍ കസബ്, ഹെഡ്‌ലി എന്നീ ഭീകരര്‍ക്ക് ലഷ്‌കര്‍ പരിശീലനം നല്‍കിയത് മുരിദ്‌കെയിലാണ്. ഓപ്പറേഷന് മുമ്പ് തീവ്രവാദ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയും നിര്‍മാണ രീതിയും നന്നായി മനസ്സിലാക്കാന്‍ ശ്രമിച്ചു. യാത്രാവിമാനങ്ങളെയൊന്നും ആക്രമിക്കാന്‍ സൈന്യം ലക്ഷ്യമിട്ടില്ലെന്നും പാകിസ്ഥാന്‍ യാത്രാവിമാനത്തെ മറയാക്കിയിട്ട് പോലും അവയെ ആക്രമിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പരിഭ്രാന്തരായ പാകിസ്ഥാന്‍ ഇന്ത്യയിലെ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും എന്നാല്‍ ഇതിനെയെല്ലാം സൈന്യം ചെറുത്ത് തോല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തകര്‍ത്ത ഭീകരകേന്ദ്രങ്ങളുടെ ഓപ്പറേഷന് ശേഷമുള്ള ചിത്രങ്ങളുടെ തെളിവ് സഹിതം പുറത്തുവിട്ടായിരുന്നു സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതോടെയാണ് അവരുടെ സൈനിക കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.