മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്തരത്തൂരിൽ റോഡ് കമ്മിറ്റിയുടെ യോഗം ചേർന്നു. എം എൽ എ കെ.പി കുഞമ്മത് കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിയർ നിധിൻ ലക്ഷ്മണൻ പദ്ധതി വിശദീകരിച്ചു.
പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നതിനായി യോഗത്തിൽ പങ്കെടുത്തവർ പൂർണ്ണ
പിന്തുണ അറിയിച്ചു. മണിയൂർ -തിരുവള്ളൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോടന്നൂർ ഇടിഞ്ഞ കടവ് നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് നെയും, കൺവീനർ ആയി റിട്ട എക്സിക്യൂട്ടിവ്
എൻജിനിയർ ചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു.പ്രദേശവാസികൾ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു