നാദാപുരം: കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന
ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരയാത്ര യ്ക്ക് 14ന് വൈകുന്നേരം 4:30 ന് നാദാപുരത്ത് സ്വീകരണം നല്‍കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി (ചെയര്‍മാന്‍), കെ.പി ശ്രീധരന്‍ (ആക്ടിംഗ് ചെയര്‍മാന്‍), നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് (വൈസ് ചെയര്‍പേഴ്സന്‍), സി.ആര്‍. ഗഫൂര്‍ (വൈസ് ചെയര്‍മാന്‍), വി.കെ ചന്ദ്രന്‍ ഇരിങ്ങണ്ണൂര്‍ (കണ്‍വീനര്‍), അഡ്വ. രഘുനാഥ് (ജോ. കണ്‍വീനര്‍), കണേക്കല്‍ അബ്ബാസ് (ജോ. കണ്‍വീനര്‍), ലിഷ (ജോ. കണ്‍വീനര്‍), കെ.കെ രമേശ് ബാബു (8 ഷറര്‍)
എന്നിവരടങ്ങുന്ന 72 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ അഡ്വ: എ.സജീവന്‍, സി.ആര്‍ ഗഫൂര്‍, തുണേരി പഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യന്‍, പഞ്ചായത്ത് മെമ്പര്‍ ലിഷ, വി.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

