വട്ടോളി: എസ്എസ്എല്‍സി പരീക്ഷയില്‍ പതിനെട്ടാം തവണയും വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ നൂറു മേനിയുടെ
വെന്നിക്കൊടി പാറിച്ചു. 366 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതി വിജയം വരിച്ചത്. 79 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
പഠനത്തിലും പാഠ്യേതര രംഗത്തും തിളക്കമാര്‍ന്ന വിജയക്കുതിപ്പിലാണ് ഈ വിദ്യാലയം. കലാരംഗത്തും കായിക രംഗത്തും മികച്ച പ്രകടനം കൈവരിക്കാന്‍ കഴിഞ്ഞു.
എസ്എസ്എല്‍സിക്ക് പതിനെട്ടാം വര്‍ഷവും നൂറു മേനി കൊയ്തതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
വിജയികളെ സ്‌കൂള്‍ സ്റ്റാഫും പി.ടി.എയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.പത്മനാഭന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ അധ്യക്ഷത വഹിച്ചു.