വടകര: 16,17,18 തിയതികളില്‍ നടക്കുന്ന വടകരോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഓര്‍ക്കാട്ടേരിയില്‍
പ്രവര്‍ത്തനമാരംഭിച്ചു. കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. രാജീവ്ഗാന്ധി കള്‍ച്ചറല്‍ സെന്ററും സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയും സംയുക്തമായി നടത്തുന്ന വടകരോത്സവം ഓര്‍ക്കാട്ടേരി പി.കെ.മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും നൂറില്‍പരം കലാകാരന്മാര്‍ മൂന്നുദിവസങ്ങളിലായി കലാപരിപാടികള്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി 16ന് വൈകീട്ട് 4 മണിക്ക് ഓര്‍ക്കാട്ടേരിയില്‍ ദേശീയോദ്ഗ്രഥന റാലി നടക്കും. ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ കോട്ടയില്‍ രാധാകൃഷ്ണന്‍
അധ്യക്ഷനായി. ടി.പി.മിനിക, ആയിഷ ഉമ്മര്‍, എന്‍.വേണു, സതീശന്‍ കുരിയാടി, പറമ്പത്ത് പ്രഭാകരന്‍, ജഗദീഷ് പലയാട്, ഒ.കെ കുഞ്ഞബ്ദുള്ള, പി.കെ.കോയ, ബാബു ഒഞ്ചിയം, പുന്തോടത്ത് സുകുമാരന്‍, സി. കെ വിശ്വനാഥന്‍, ഒ.കെ ഇബ്രാഹിം, ടി.സി രാമചന്ദ്രന്‍, പി.എസ് രഞ്ജിത്ത് കുമാര്‍, സി. നിജിന്‍ എന്നിവര്‍ സംസാരിച്ചു.