
വടകര: സുജിത്ത് പുതുപ്പണത്തിന്റെ ആദ്യ കവിതാസമാഹാരം ‘ആകസ്മികം’ പ്രകാശനം ചെയ്തു. മുഹമ്മദ് ഗുരുക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രശസ്ത കവി വീരാന്‍ കുട്ടി പ്രകാശനം
നിര്‍വഹിച്ചു. പുതുപ്പണം ജെഎന്‍എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.വി.വല്‍സന്‍ അധ്യക്ഷത വഹിച്ചു. ടി.ടി.പ്രസാദ് (വെളുത്തമല വായനശാല), പി.രാജന്‍ (പുതുപ്പണം ഗ്രന്ഥാലയം), വി.കെ.പ്രതാപ് (ഐക്യ കേരള പണിക്കോട്ടി), ഹേമന്ദ് (ഡിവൈഎഫ്‌ഐ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം.നിജിത്ത് സ്വാഗതവും എന്‍.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭരതന്‍ കുട്ടോത്ത് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
















