ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മുവില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം
നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേര്‍ന്നാണ് ആക്രമണം നടന്നത്. ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകള്‍ വെടിവച്ചിട്ടതായാണ് വിവരം. അന്‍പതോളം ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പലയിടത്തും സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു.
വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ ഇന്റര്‍നെറ്റ്
റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താന്‍ കോട്ട്, അഖ് നൂര്‍, സാംബ എന്നിവിടങ്ങളാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ജമ്മു മേഖലയില്‍ നിലവില്‍ പാകിസ്ഥാന്റെ വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയിലും കുപ്‌വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ ലൈറ്റണച്ച് കരുതല്‍ നടപടി തുടങ്ങി.

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ ഇന്റര്‍നെറ്റ്