ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണമേഖലയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതോടെ ഉറിയടക്കമുളള ചെറിയ
പട്ടണങ്ങളിലെ ജനങ്ങള്‍ കനത്ത ജാഗ്രതയില്‍. തിരക്കേറിയ ഉറിയിലെ മാര്‍ക്കറ്റുകളും മറ്റ് പൊതുസ്ഥലങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനവാസമേഖലകളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് ഇന്ത്യ.
ഉറിയില്‍ നിന്ന് ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. കൂടുതലും സ്ത്രീകളെയും കുട്ടികളെയുമാണ് മാറ്റിയിട്ടുളളത്. ഇവിടങ്ങളില്‍ കൂടുതല്‍ അഗ്‌നിശമന സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. ശ്രീനഗറിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പല വിമാനത്താവളങ്ങളും ഇന്നും പ്രവര്‍ത്തിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. ഇവിടെയുളള സ്‌കൂളുകള്‍ക്കും
ഇന്ന് അവധിയാണ്. ജമ്മുകാശ്മീരില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ഇന്നലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു സംഭവിച്ചിരുന്നു. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്. ഷെല്‍ ആക്രമണത്തില്‍ പ്രദേശവാസികളായ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. 57 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍
സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ കേന്ദ്രം സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.