കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം ഏപ്രില്‍ 23ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ചരിത്രം, രാഷ്ട്രീയം എന്നിവ അധികരിച്ചാവും ചോദ്യങ്ങള്‍.
കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്ക് ഏപ്രില്‍ 16 ന് രാവിലെ 10.30 നാണ് മത്സരം. രണ്ട് പേരുള്ള ടീമായി പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നുകില്‍ സ്വന്തം ജില്ലയിലെ കോര്‍പ്പറേഷനിലോ അല്ലെങ്കില്‍ തങ്ങള്‍ ജോലി ചെയ്യുന്ന ജില്ലയിലെ കോര്‍പ്പറേഷനിലോ മത്സരിക്കാം. പ്രാഥമിക ഘട്ടത്തില്‍ ഒരു ടീമിന് ഒരു കോര്‍പ്പറേഷനില്‍ മാത്രമേ മത്സരിക്കാന്‍ കഴിയുകയുള്ളൂ.
പ്രാഥമികഘട്ടത്തില്‍ 5000, 3000, 2000 എന്നിങ്ങനെയും മെഗാഫൈനലില്‍ 10000, 8000, 6000 എന്നിങ്ങനെയുമാണ് സമ്മാനത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714817833, 0471-2300121, 2307168.