ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി വലിയ
പറമ്പത്ത് അശോകൻ-ധന്യ ദമ്പതികളുടെ മകൾ അശ്വതി(20)യെ ആണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അശ്വതിയെ കണ്ടെത്തിയത്. ഒരു വർഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.

